26.4 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ
Uncategorized

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ


കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്.വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.എച്ച് വൺ എൻ വൺ,മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കൻപോകസ് എന്നീ രോഗങ്ങളും ജില്ലയിൽ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 11 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. കോർപ്പറേഷൻ പരിധിയിലാണ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത്. ഇരവിപുരം, കാക്കത്തോപ്പ്, ശക്തികുളങ്ങര തീരമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ ദിനം പ്രതി കേസുകൾ കൂടിവരികയാണ്. പകർച്ചവ്യാധികൾ വർധിക്കുന്ന പ്രദേശത്ത് ശുചീകരണവും ബോ ധവത്ക്കരണപ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.

Related posts

അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

Aswathi Kottiyoor

കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് 2 മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ

Aswathi Kottiyoor

ഒരു മയവുമില്ലാതെ ചോദിച്ചങ്ങ് വാങ്ങുവാ! കൈക്കൂലി തുക പറഞ്ഞുറപ്പിച്ചു, കയ്യോടെ കുടുക്കാൻ വലവിരിച്ചത് അറിഞ്ഞില്ല

Aswathi Kottiyoor
WordPress Image Lightbox