24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കടുത്ത്, വേഗം മണിക്കൂറില്‍ 25,142 കിലോമീറ്റര്‍- മുന്നറിയിപ്പ്
Uncategorized

ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കടുത്ത്, വേഗം മണിക്കൂറില്‍ 25,142 കിലോമീറ്റര്‍- മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: 140 അടി വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹം ഇന്ന് (സെപ്റ്റംബര്‍ 2) ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 2007 RX8 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.

ഭൂമിക്ക് അടുത്തുള്ള ബഹിരാകാശ വസ്‌തുക്കളായ (നിയര്‍-എര്‍ത്ത് ഒബ്‌ജക്റ്റുകള്‍) അപ്പോള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് 2007 RX8. മണിക്കൂറില്‍ 25,142 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. ഒരു റോക്കറിന്‍റെ വിക്ഷേപണ സമയത്തുള്ള വേഗമാണിത്. സെപ്റ്റംബര്‍ രണ്ടിന് ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും. ഈ സമയം ഏഴ് മില്യണ്‍ കിലോമീറ്ററായിരിക്കും (70 ലക്ഷം കിലോമീറ്റര്‍) ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം. അതിനാല്‍ തന്നെ വലിയ ജാഗ്രതയോടെ ഇതിനെ നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍-എര്‍ത്തി ഒബ്‌ജക്റ്റ്‌സ് സ്റ്റഡീസ് നിരീക്ഷിച്ചുവരുന്നു. ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഈ നിരീക്ഷണം. നാസയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും നിയര്‍ എര്‍ത്ത് ഒബ്‌ജക്റ്റുകളെ നിരീക്ഷിക്കുന്നുണ്ട്.

നിലവില്‍ ഭൂമിക്ക് യാതൊരു ഭീഷണിയും 2007 RX8 സൃഷ്ടിക്കില്ല എന്നാണ് നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. 2007 RX8 ഭീമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇത്. സാധാരണയായി 460 അടിയിലേറെ (140 മീറ്റര്‍) വലിപ്പവും ഭൂമിക്ക് 7.5 മില്യണ്‍ കിലോമീറ്ററെങ്കിലും (75 ലക്ഷം കിലോമീറ്റര്‍) അടുത്തെങ്കിലുമെത്തുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്‌ടങ്ങളായിരിക്കും ഫലം. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് ഇത്തരമൊരു കൂട്ടയിടിയായിരുന്നു എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Related posts

സച്ചിന്‍ ബേബിക്ക് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി! വിജയ് ഹസാരെയില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

Aswathi Kottiyoor

ഏതുമഴയിലും കുട ചൂടില്ലെന്ന് പ്രതിജ്ഞ; തൃശ്ശിലേരിക്കാരൻ മാത്യുവിൻ്റെ 49 വർഷത്തെ മഴക്കാലങ്ങൾ

Aswathi Kottiyoor

തുടക്കം പാളി; ഇന്ദോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.*

Aswathi Kottiyoor
WordPress Image Lightbox