തൃശ്ശൂര്‍: എഡിജിപി അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം. ഹൈക്കോടതിയിലെ അഭിഭാഷകനായ വി ആർ അനൂപ് ആണ് പരാതി നൽകിയത്. അതിനിടെയാണ് കരേള പൊലീസ് അസോസിയേഷന്‍റെ സമ്മേളന വേദിയില്‍ എംആര്‍അജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.
സംസ്ഥാന പൊലീസ് നേരിടുന്നത് ചരിത്രത്തിലില്ലാത്ത വിധം നാണക്കേടും പ്രതിസന്ധിയുമാണ്. ക്രമസമാധാന ചുമതലയുള്ള എഡജിപിക്കെതിരെ അഴിമതി ആരോപണവും സ്വജനപക്ഷപാതവും ഉന്നയിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ കീഴില് ജോലി ചെയ്യുന്ന ഒരു എസ് പി.പി വി അന്‍വര്‍ എം എല് എയും പത്തനംതിട്ട എസ് പി സുജിത് ദാസും തമ്മിലുള്ള ടെലിഫോണ് സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ നടന്നത് നാടകീയ രംഗങ്ങള്‍. എഡിജിപിയെ കാണാന് തിരുവനന്തപുരത്തെത്തിയ സുജിത് ദാസിനെ ക്യാബിനില് കയറ്റാന് പോലും എം ആര് അജിത് കുമാര് തയ്യാറായില്ല. മാത്രമല്ല സുജിതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്ഡകുകയും ചെയ്തു.
പൊലീസ് സേനക്കും സര്ക്കാരിനും നാണക്കേട് ഉണ്ടാക്കി സുജിതിനോട് അടിയന്തിരമായി ക്രമസമാധാന ചുമതല ഒഴിയാന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് സുജിത് മൂന്ന് ദിവസത്തെ അവധിയില് പ്രവേശിച്ചത്. ഇന്ന് വൈകിട്ടോടെ തന്നെ സുജിതിനെതിരെ അച്ചടക്കനടപടിയും വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചേക്കും.