30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്കും സന്ദർശിക്കാം; പ്രവേശനം ഈ ദിവസങ്ങളിൽ, അനുമതി 3 മാസത്തേക്ക്
Uncategorized

ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്കും സന്ദർശിക്കാം; പ്രവേശനം ഈ ദിവസങ്ങളിൽ, അനുമതി 3 മാസത്തേക്ക്

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് നിബന്ധനകളോടെ ഇനി സന്ദർശനം നടത്താം. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം.

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും.

പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പൊലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തും.

Related posts

സിനിമ ചെയ്യും, എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം: സുരേഷ് ഗോപി

Aswathi Kottiyoor

കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം, അകത്ത് നാൽപതോളം ജീവനക്കാർ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്‌

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധി പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox