28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ചേർത്തല കൊലപാതകം; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി, ഒളിപ്പിച്ചത് ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ
Uncategorized

ചേർത്തല കൊലപാതകം; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി, ഒളിപ്പിച്ചത് ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ


ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.

ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതികളായ രതീഷിനെയും ആശയെയും രതീഷിന്‍റെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. വീടിന്‍റെ സമീത്തും കുറ്റിക്കാട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന തുണി പൊന്തക്കാട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ സെപ്റ്റിക് ടാങ്കിന് സമീപത്തും പൊലീസ് പരിശോധന നടത്തി. നാളെയും പരിശോധന തുടരും. പൂക്കടക്കാരനാണ് പ്രതി രതീഷ്. രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതും തുടര്‍ന്ന് ശുചിമുറിയിൽ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതും.

Related posts

‘ജ്യൂസ് അടിക്കാൻ ഐസ് എടുത്തപ്പോൾ അകത്ത് ചത്ത എലി’; ഹോട്ടലുകളിലേക്ക് ഐസ് എത്തിക്കുന്ന കമ്പനിക്കെതിരെ പരാതി

Aswathi Kottiyoor

മധുരയിൽ മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ മദ്യപസംഘം ആക്രമിച്ചു; പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox