24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്; താക്കോൽ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ
Uncategorized

ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്; താക്കോൽ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉപജീവനമാർഗമായ ജീപ്പ് നഷ്ടപ്പെട്ട ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നിയാസിന് താക്കോൽ കൈമാറി. നിയാസിന്റെ ദുരിതം കണ്ടറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ ജീപ്പ് വാങ്ങി നൽകുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

ആകെയുണ്ടായിരുന്ന വീടും വരുമാന മാർഗമായ ജീപ്പും ഉരുൾ പൊട്ടലിൽ തകർന്നപ്പോൾ ഉള്ളൂലഞ്ഞു തളർന്നിരുന്നു പോയതാണ് നിയാസ്. ദുരന്ത മേഖല സന്ദർശിച്ച സമയത്ത് നിയാസിന്റെ ദുഃഖം കണ്ടറിഞ്ഞ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ ഒരു വാക്ക് കൊടുത്തു. നിയാസിന് തകർന്ന ജീപ്പിന് പകരം മറ്റൊരു ജീപ്പ് നൽകുമെന്നായിരുന്നു വാഗ്ദാനം.

നഷ്ടപെട്ട ജീപ്പിന്റെ അതേ മോഡൽ ജീപ്പ് കിട്ടിയാൽ ഉപകാരമാകുമെന്ന നിയാസിന്റെ വാക്കുകൾ യൂത് കോൺഗ്രസ്‌ നേതൃത്വം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് ഇടുക്കിയിൽ നിന്ന് സെക്കന്റ് ഹാന്റ ജീപ്പ് കണ്ടെത്തി വാങ്ങിയത്. മേപ്പടിയിൽ യൂത്ത് കോൺഗ്രസ്‌ കളക്ഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജീപ്പ് നിയാസിന് കൈമാറി.

നഷ്ടപെട്ടതോരോന്നായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇനി നിയാസ്. സുമനസുകളുടെ കൂടെ സഹായത്തോടെയാണ് യൂത്ത് കോൺഗ്രസ്‌ ജീപ്പ് വാങ്ങാനുള്ള പണം കണ്ടെത്തിയത്. സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗും കഴിഞ്ഞ ദിവസം ദുരന്ത ബാധിതർക്ക് വാഹനങ്ങൾ കൈമാറിയിരുന്നു.

Related posts

അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; മദ്യനയ കേസിൽ ജാമ്യം ലഭിച്ചില്ല; ഉത്തരവിട്ട് കോടതി

Aswathi Kottiyoor

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.*

Aswathi Kottiyoor

ബീഫ് കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്ത്.

Aswathi Kottiyoor
WordPress Image Lightbox