23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.*
Uncategorized

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.*


തൃശ്ശൂര്‍> പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. നിലമ്പൂര്‍ കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. ഉടന്‍തന്നെ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം.നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോയ A1244 എന്ന നിലമ്പൂര്‍ ഡിപ്പോയിലെ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ സജീവ് ഉടന്‍ തന്നെ വണ്ടി നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയും ബസില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

തൃശ്ശൂര്‍ നിലയത്തില്‍ നിന്നും 2 യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തി വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് ബസ് സുരക്ഷിതമാക്കി.

Related posts

തീരദേശ സുരക്ഷയ്ക്കായി സ്വകാര്യ ഹെലികോപ്റ്ററിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു മണിക്കൂർ ആകാശ നിരീക്ഷണം

Aswathi Kottiyoor

കോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

Aswathi Kottiyoor

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനാലാം സ്വര്‍ണം

Aswathi Kottiyoor
WordPress Image Lightbox