26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥരും
Uncategorized

സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥരും

തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം.

സംസ്ഥാന സർക്കാരാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം സിനിമാരംഗത്തെ വനിതകൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.പോലിസ് ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിൽ ഉയർന്ന വനിതാ പോലിസ് ഉദ്യോഗസ്ഥരും ഉൾപ്പെടും. പ്രത്യേക അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.പോലിസ് ഐ.ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിൽ ഉയർന്ന വനിതാ പോലിസ് ഉദ്യോഗസ്ഥരും ഉൾപ്പെടും. പ്രത്യേക അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഐ.ജി.പി ജി. സ്‌പർജൻ കുമാർ, ഡി.ഐ.ജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് എച്ച്ക്യു എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ലോ & ഓർഡർ എ.ഐ.ജി അജിത്ത് വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ്. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

Related posts

‘വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും’; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

Aswathi Kottiyoor

പുൽവാമയിലേത് കേന്ദ്ര വീഴ്ച; മിണ്ടരുതെന്ന് മോദി പറഞ്ഞു

Aswathi Kottiyoor

ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം, കോട്ടയത്ത് കലാശിച്ചത് തീപിടുത്തത്തിൽ, മെത്ത നിര്‍മ്മാണ ഫാക്ടറി കത്തി

Aswathi Kottiyoor
WordPress Image Lightbox