23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ‘വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും’; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി
Uncategorized

‘വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും’; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

പത്തനംതിട്ട: താൻ നാലര ലക്ഷം വോട്ടുകൾ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആൻ്റണി. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും അനിൽ റിപ്പോർട്ടറിനോട് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനിൽ കൂട്ടിച്ചേ‍ർത്തു.

പത്തനംതിട്ടയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് എ കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ശക്തമായ പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മൂന്ന് മുന്നണികളും വലിയ പ്രചാരണ പരിപാടികളാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്.

Related posts

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor

ആതിരയുടെ ആത്മഹത്യ: പ്രതി കോയമ്പത്തൂരെന്ന് സൂചന; പൊലീസ് സ്റ്റേഷൻ‌ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്.

Aswathi Kottiyoor

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യും; യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

Aswathi Kottiyoor
WordPress Image Lightbox