22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • മാത്യു കാക്കയങ്ങാടിന്റെ ‘ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും’ പുസ്തക പ്രകാശനം ബുധനാഴ്ച നടക്കും
Uncategorized

മാത്യു കാക്കയങ്ങാടിന്റെ ‘ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും’ പുസ്തക പ്രകാശനം ബുധനാഴ്ച നടക്കും

പേരാവൂർ: എഴുത്തുകാരൻ മാത്യു കാക്കയങ്ങാടിന്റെ ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കാക്കയങ്ങാട് ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. എം. എൽ. എ സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ റിട്ട: പോലീസ് സൂപ്രണ്ട് പി. പി സദാനന്ദൻ പ്രകാശന കർമം നിർവഹിക്കുകയും, KCTP നാരായണൻ നമ്പൂതിരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.കൃഷി വിദഗ്ധൻ, പ്രഭാഷകൻ, പൊതു പ്രവർത്തകൻ, അഭിനേതാവ്, എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് മാത്യു ആക്കൽ. കാർഷിക മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ പ്രധാനമായും പ്രതിപാദിക്കുന്ന ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും എന്ന ബുക്ക് മാത്യു കാക്കയങ്ങാട് എന്ന കർഷകന്റെ ജൈവികതയുടെ കയ്യൊപ്പ് കൂടിയാണ്.ആക്കൽ മാതൃ,കോമളവല്ലി ടീച്ചർ,
കെ കെ വത്സല എന്നിവർ ഒരിറ്റു മണ്ണുനീർ ആത്മസാക്ഷ്യവും നുറുങ്ങുവെട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരുക്ക്

Aswathi Kottiyoor

ഉത്സവത്തിനിടെ സംഘർഷം; പ്രതികാരം തീർക്കാനെത്തി മറുവിഭാ​ഗം; യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊല്ലാൻ ശ്രമം

Aswathi Kottiyoor

മഴ കുറയും; എൽനിനോ വില്ലൻ, പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor
WordPress Image Lightbox