23.1 C
Iritty, IN
August 28, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ
Uncategorized

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്. ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് H1N1ഉം 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേ സമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.

Related posts

ആകെ നാടകീയത, ദുരൂഹത! ചിറക്കൽ വെടിവെപ്പ് നടന്ന വീട് ആക്രമിച്ചു, ആരെന്നോ എന്തെന്നോ ഇല്ല, കാമറ കിടന്നത് പുഴയിലും

Aswathi Kottiyoor

‘പുരുഷ പൊലീസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി’; നടപടിയെടുക്കണമെന്ന് വിഡി സതീശൻ

Aswathi Kottiyoor

ജമ്മു കശ്മീരിൽ കൊക്കയിലേക്ക് വണ്ടി മറിഞ്ഞു; നാല് പാലക്കാട് സ്വദേശികളുൾപ്പെടെ ഏഴ് പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox