കണിച്ചാർ ,ചാണപ്പാറ: കടമുറിയിൽ പാനികുളം ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സ്വദേശി പാനികുളം ബാബുവിനെ ചാണപ്പാറ യിലെ മുളക്കൽ ഫ്രാൻസിസിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചെങ്കല്ലും, ഭിത്തിയിൽ ചോര പാടുകളും ഉണ്ടായിരുന്നു. രണ്ടുദിവസമായി ബാബുവിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരിൽ ഒരാൾ അന്വേഷിച്ച് ചെന്നതിന്റെ ഭാഗമായാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത മുറിയിലെ താമസക്കാരനായ തിരുവനന്തപുരം സ്വദേശി പ്രേംജിത് ലാലിനെ കസ്റ്റഡിയിൽ എടുത്തിരുന്നു . മദ്യപിച്ച് വഴക്ക് പറഞ്ഞതിനുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. വിവാഹബന്ധം ഏർപ്പെടുത്തിയ ബാബു കുറച്ചുകാലമായി ഈ വാടക മുറിയിലാണ് താമസം, കണ്ണൂർ റൂറൽ പൊലീസ് മേധാവി അനോജ് പലിവാൽ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കേളകം എസ്എച്ച്ഓ വി വി ശ്രീജേഷിന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റുമായിട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.