23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ: ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും, ഇകെ നായനാരുടെ ഭാര്യയെ കാണും
Uncategorized

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ: ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും, ഇകെ നായനാരുടെ ഭാര്യയെ കാണും

കണ്ണൂര്‍ : കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

Related posts

ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍; പള്ളികളിൽ പ്രാര്‍ത്ഥന

Aswathi Kottiyoor

കൂത്തുപറമ്പ് പ്രീമിയർ ലീഗ് T 20 ക്രിക്കറ്റ്‌ 2023 സീസൺ 2 സമാപിച്ചു.

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox