24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍; പള്ളികളിൽ പ്രാര്‍ത്ഥന
Uncategorized

ഇന്ന് പെസഹാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍; പള്ളികളിൽ പ്രാര്‍ത്ഥന

തിരുവനന്തപുരം: ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും ഉണ്ടാകും.

സിറോ മലബാർ സഭാ തലവനും മേജ‍ർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജ‍ർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും. ഓർത്തഡോക്സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കർമികത്വം വഹിക്കും.

Related posts

‘സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല, മാറ്റിനിർത്തില്ല, ഇനിയും പരിപാടിയുടെ ഭാ​ഗമാകും’: ​ഗായകസംഘടന സമം

Aswathi Kottiyoor

വിമുക്ത ഭടനിൽ‍ നിന്ന് 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിജയകരമായി അഞ്ചാം വർഷവും അക്ഷരമുറ്റം പദ്ധതി

Aswathi Kottiyoor
WordPress Image Lightbox