25.4 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്
Uncategorized

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

കൊല്ലം: ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. ഏരൂര്‍ അയിലറയില്‍ 26 വയസുള്ള ജിത്താണ് പിടിയിലായത്.

ഏരൂര്‍ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്. 2022 ജൂലൈ മുതൽ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയും പീഡിപ്പിച്ചു. ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി.

സ്വന്തം സുഹൃത്തുക്കള്‍ക്കും ജിത്ത് ദൃശ്യങ്ങള്‍ അയച്ചു. ഭീഷണി തുടര്‍ന്നതോടെ പെൺകുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. ഇതറിയാതെ വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ പൊലീസ് പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ബത്തേരിയിൽ വീടിനുള്ളിൽ നിന്നും 3 ലിറ്റർ ചാരായം പിടികൂടിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Aswathi Kottiyoor

മലയാളി ഗവേഷക സംഘം 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം ഗുജറാത്തിലെ കച്ചില്‍ കണ്ടെത്തി

Aswathi Kottiyoor

കോയമ്പത്തൂരിലേക്ക് അടുത്ത സ‍ർവീസ് ആരംഭിച്ച് കെഎസ്ആർടിസി; ആകെയൊരു പുത്തൻ ഊർജം, നാല് സർവീസുകൾക്ക് അനുമതി

Aswathi Kottiyoor
WordPress Image Lightbox