തമിഴ്‌നാട് പൊലീസ് പറയുന്നത്: വ്യാഴാഴ്ച (16.05.2024) രാവിലെയാണ് വാഹനം പ്രദേശവാസികള്‍ കണ്ടെത്തിയത്. പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. വാഹനം പുതുപ്പള്ളി സ്വദേശി അഖില്‍ എസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിച്ചു.
മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ട് ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് പ്രാഥമിക നിഗമനം.
കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ജീവനൊടുക്കിയതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിന് അയക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.