23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്
Uncategorized

പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

ദില്ലി: പാർക്കിംഗ് തർക്കത്തിൻ്റെ പേരിൽ 28 കാരനായ യുവാവിനെ അയൽവാസി കാറിടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ഗുരുഗ്രാമിൽ ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റു. അതേസമയം, കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ റിഷഭ് ജസുജ എന്ന യുവാവ് അയൽക്കാരനായ മനോജ് ഭരദ്വാജിൻ്റെ വീടിന് പുറത്ത് ‍കാർ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാർക്കിംഗിനെച്ചൊല്ലി റിഷഭുമായി നേരത്തെ തന്നെ മനോജ് വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം ബഹളം കേട്ട് വിഷയം അന്വേഷിക്കാൻ റിഷഭ് ജസുജയുടെ സഹോദരങ്ങളും വീട്ടിൽ നിന്ന് ഇറങ്ങി വന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മനോജ് തൻ്റെ കാറുകൊണ്ട് ഇവരെ ഇടിക്കുന്നതിന് മുമ്പ് ഋഷഭിനെയും സഹോദരനേയും മർദിക്കുകയും ചെയ്തു. മർദനത്തിന് ശേഷം യുവാവിന്റെ ശരീരത്തിലൂടെ കാറോടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഋഷഭ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ സഹോദരൻ രഞ്ജക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചുവെന്ന് അറിയിച്ചു.

Related posts

കേസ് പിൻവലിക്കാൻ സമ്മർദം; യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

Aswathi Kottiyoor

കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

Aswathi Kottiyoor

സപ്ലൈകോയില്‍ ‘ഫിഫ്റ്റി ഫിഫ്റ്റി’ ഓഫർ; പദ്ധതി അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി

Aswathi Kottiyoor
WordPress Image Lightbox