2023 മാര്‍ച്ച് 28ന് ഈ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായാണ് അധികൃതര്‍ പറയുന്നത്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ യാതൊരുവിധ അനുമതിയോ, കെട്ടിട നമ്പറോ, വാണിജ്യം നടത്തുന്നതിനുള്ള ലൈസന്‍സോ ഈ കെട്ടിടത്തിന് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. തിരുവമ്പാടി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ സൈദലവി കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. അനധികൃതമായി നിര്‍മിച്ച കെട്ടിടം അടച്ചുപൂട്ടാനും 15 ദിവസത്തിനകം പൊളിച്ചു നീക്കാനും സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
- Home
- Uncategorized
- സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്