• Home
  • Uncategorized
  • ബസ് യാത്രക്കിടെ ആ ‘ശങ്ക’ ഇനി വേണ്ട, കുടിവെള്ളം ഫ്രീയായി കയ്യിലെത്തും! പദ്ധതിയുമായി പത്തനംതിട്ട ട്രാഫിക് പൊലീസ്
Uncategorized

ബസ് യാത്രക്കിടെ ആ ‘ശങ്ക’ ഇനി വേണ്ട, കുടിവെള്ളം ഫ്രീയായി കയ്യിലെത്തും! പദ്ധതിയുമായി പത്തനംതിട്ട ട്രാഫിക് പൊലീസ്

പത്തനംതിട്ട: ബസ് യാത്രക്കിടെ പലപ്പോഴും ദാഹിച്ച് വലഞ്ഞവർ നമ്മുടെ ഇടയിൽ അനവധിയുണ്ടാകും. ദീർഘദൂര ബസുകളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോഴൊക്കെ ഒരു തുള്ളി വെള്ളം കിട്ടാനായി ബസ് ഒന്ന് നിർത്തിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുള്ളവരും കുറവാകില്ല. പത്തനംതിട്ട വഴിയാണ് യാത്രയെങ്കിൽ ഇനി ആ പേടി വേണ്ട. ബസ് യാത്രകാർക്കായി പത്തനംതിട്ടയിൽ സൗജന്യ കുടിവെള്ളം വിതരണം തുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ട ട്രാഫിക് പൊലീസാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക് എസ് ഐ അസ്ഹർ ഇബ്നു മിർസാഹിബും സഹപ്രവർത്തകരുമാണ് ദീർഘദൂര കെ എസ് ആർ ടി സി ബസുകളിലെ യാത്രക്കാർക്ക് സ്വന്തം ചിലവിൽ കുടിവെള്ള നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related posts

മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും

Aswathi Kottiyoor

ഉയർന്ന പിഎഫ് പെൻഷൻ എത്രയെന്ന് കണ്ടെത്താം; സൈറ്റിൽ കാൽക്കുലേറ്ററുകൾ

Aswathi Kottiyoor

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox