• Home
  • Uncategorized
  • ഇരിട്ടി നഗരസഭാ മഴക്കാലപൂർവ്വ ശുചികരണം
Uncategorized

ഇരിട്ടി നഗരസഭാ മഴക്കാലപൂർവ്വ ശുചികരണം


ഇരിട്ടി: നഗരസഭയിലെ മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തികൾ മെയ് 8നും 31 നും ഇടയിൽ പൂർത്തികരിക്കുന്നതിനും, ആഴ്ച്ചയിൽ ഒരുദിവസം ഡ്രൈ ഡെയായി ആചരിക്കാനും നഗരസഭയിൽ ചേർന്ന മഴക്കാലപുർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗത്തിൽ തിരുമാനിച്ചു.നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത നഗരസഭ തല ആലോചന യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. .രവിന്ദൻ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ,ക്ലിൻ സിറ്റി മാനേജർ കെ.വി. രാജീവൻ, താലുക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ വി.എ. സുമേഷ്ബാബു, ശ്രീജ, ആസുത്രണ സമിതി ഉപാധ്യക്ഷൻ പി.ആർ. അശോകൻ എന്നിവർ സംസാരിച്ചു. മെയ് 8 മുതൽ 10 വരെ സ്ഥാപന ശുചികരണം 11, 12 തിയ്യതികളിൽ താമസസ്ഥല ശുചികരണം.13 മുതൽ 20 വരെ പൊതു സ്ഥല ശുചീകരണം 21മുതൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രികരിച്ച് ശുചികരണം തുടങ്ങിയവും തീരുമാനിച്ചു. ആഴ്ചയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച സ്ഥാപനങ്ങളും ഞായറാഴ്ച എല്ലാ വീടുകളിലും ഡ്രൈഡേ ആചരിക്കണം. മെയ് 10 നുള്ളിൽ മുഴുവൻ വാർഡ് സാനിറ്റേഷൻ യോഗങ്ങൾ വിളിച്ചു ചേർത്ത് വാർഡ് തല ശുചികരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

Related posts

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Aswathi Kottiyoor

ഒക്ടോബർ 2:ഇന്ന് ഗാന്ധി ജയന്തി!

Aswathi Kottiyoor

യുവാക്കൾക്കുള്ള തൊഴിലില്ലായ്മ വേതനത്തിൽ കൈയിട്ടുവാരി; തിരുവനന്തപുരം കോർപറേഷനിലെ 2 ഉദ്യോഗസ്ഥർക്ക് കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox