23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഇപി ജയരാജന്‍റെ പരാതിയിൽ തുടര്‍ നടപടി; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു, അസി. കമ്മീഷണര്‍ക്ക് ചുമതല
Uncategorized

ഇപി ജയരാജന്‍റെ പരാതിയിൽ തുടര്‍ നടപടി; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു, അസി. കമ്മീഷണര്‍ക്ക് ചുമതല

തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ പരാതിയിൽ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണ‍ർ പ്രാഥമിക അന്വേഷണം നടത്തും.

ആക്കുളത്തെ ഫ്ലാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാ‍ർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ പരാതിയിൽ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇപിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.

Related posts

ഒരാള്‍ ഉറങ്ങിപ്പോയി, ഒരു നാടിന്‍റെ മുഴുവന്‍ ഉറക്കം പോയി; സംഭവം കണ്ണൂരില്‍, 3 മാസത്തിനിടെ രണ്ടാം തവണ

Aswathi Kottiyoor

ഇടുക്കിയിൽ പൊലീസുകാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി

Aswathi Kottiyoor
WordPress Image Lightbox