27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ‘തോക്ക് ചൂണ്ടി ഭീഷണി, ബാറുകളിലെത്തി മദ്യപാനം, 6 ലക്ഷം കൈമാറിയത് യുവതിക്ക്’; 19കാരനെ ബന്ദിയാക്കിയയാൾ പിടിയിൽ
Uncategorized

‘തോക്ക് ചൂണ്ടി ഭീഷണി, ബാറുകളിലെത്തി മദ്യപാനം, 6 ലക്ഷം കൈമാറിയത് യുവതിക്ക്’; 19കാരനെ ബന്ദിയാക്കിയയാൾ പിടിയിൽ

കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അതിഥി തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. നിലമ്പൂര്‍ തണ്ടുപാറക്കല്‍ ബിനു എന്നയാളെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയും താമരശേരി പി.സി മുക്കിലെ താമസക്കാരനുമായ നാജ്മി ആലം എന്ന 19കാരനെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ബന്ദിയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

പരാതിയില്‍ പറയുന്നത് ഇങ്ങനെ: ”കഴിഞ്ഞദിവസം രാവിലെ 7.30ഓടെയാണ് നാജ്മിയെ ബിനു തന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചത്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാവം മാറി. കൈവശമുണ്ടായിരുന്ന തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നാജ്മിയോട് ബൈക്കില്‍ തന്റെ കൂടെ വരാന്‍ ബിനു നിര്‍ബന്ധിച്ചു. തുടര്‍ന്ന് താമരശേരി – മുക്കം റോഡിലൂടെ ഇയാളുമായി ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിര്‍ത്തി. തിരികെ എത്തിയപ്പോള്‍ ഒരു കവറില്‍ ആറ് ലക്ഷത്തില്‍ അധികം രൂപയുണ്ടായിരുന്നു. ഈ തുക നാജ്മിയുടെ കൈവശം ഏല്‍പ്പിച്ചു. അവിടെ നിന്ന് വീണ്ടും ഒരു മണിക്കൂറോളം യാത്ര ചെയ്ത ശേഷം തുക ഒരു യുവതിയെ ഏല്‍പ്പിച്ചു. പിന്നീട് ഒരു ബാറിലെത്തി മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഈ സമയത്തെല്ലാം ബിനുവിന്റെ അരയില്‍ തോക്ക് ഉണ്ടായിരുന്നു.”

Related posts

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി, ഭർത്താവ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നു; പീഡനം തുറന്നു പറഞ്ഞ് നവവധു

Aswathi Kottiyoor

കണ്ണൂർ നടുവിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

Aswathi Kottiyoor
WordPress Image Lightbox