• Home
  • Uncategorized
  • ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തം; ഷോർട്ട് സർക്ക്യൂട്ടല്ല കാരണം, സമഗ്ര അന്വേഷണത്തിന് നിർദേശം
Uncategorized

ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തം; ഷോർട്ട് സർക്ക്യൂട്ടല്ല കാരണം, സമഗ്ര അന്വേഷണത്തിന് നിർദേശം

ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി ദേവസ്വം ബോ‍ർഡ്. സംഭവത്തിൽ പൊലീസും ദേവസ്വം വിജിലൻസും അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയിൽ ഷോർട് സർക്ക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി.

ഇന്നലെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ദേവസ്വം മരാമത്തും ഇലക്രട്രിക് വിഭാഗവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യം ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് വിലയിരുത്തിയെങ്കിലും വിശദമായ പരിശോധനയിൽ ഇലക്ട്രിക് വയറിങ്ങിലോ ഉപകരണങ്ങളിലോ തകരാറിലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം ബോർഡ് നിർദേശം നൽകിയത്. ക്ഷേത്രത്തിലെ നെയ് വിളക്കിൽ നിന്ന് തീ പടർന്നതാണെന്നും നിഗമനമുണ്ട്. നാലമ്പലത്തിന് മുകളിൽ കൂട് വച്ച അണ്ണാൻ വിളക്ക് മറിച്ചിട്ടതാണെന്ന സംശയവുമുണ്ട്. സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് കരുതുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടക്കും.

25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ദേവ പ്രശ്നത്തിന് ശേഷം ക്ഷേത്രം പുനനിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. നവരാത്രി മഹോത്സവത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കും. തീപിടുത്തമുണ്ടായതോടെ ദേവസ്വം ബോർഡിനെതിരെയും വിമർശനം ഉയരുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിൽ കൃത്യമായ രീതിയിൽ അറ്റകുറ്റ പണികൾ നടക്കുന്നില്ലെന്നാണ് ചില സംഘടനകളുടെ പരാതി.

Related posts

യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്

Aswathi Kottiyoor

ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും, വെയിലേല്‍ക്കുന്നത് ഒഴിവാക്കണം; മുന്നറിയിപ്പ്

Aswathi Kottiyoor

കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox