32.8 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
Uncategorized

കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കേരളത്തിലുടനീളം മഴ ലഭിക്കും. 1ാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

അതിനിടെ, സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 – 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related posts

മനുഷ്യചങ്ങല; പേരാവൂരിൽ സമരസംഗമം നടത്തി

Aswathi Kottiyoor

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക് പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor

തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിന് സമീപം ലോറി മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox