23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍
Uncategorized

കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

തിരുവനന്തപുരം:സിപിഎം ബിജെപി ഒത്തുകളിയെത്തുടർന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോൺഗ്രസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.കൊടകര കേസിൽ പ്രതീയല്ല. തന്നെ അഴിമതി കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.

മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നൽകിയത്. 2021 ഓഗസ്റ്റ് 8ന് നൽകിയ അവസാന റിപ്പോ‍ർട്ടിൽ കുഴൽപ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴൽപ്പണമായി കർണാടകത്തിൽ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് സ്രോതസുകൾ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതിൽ ഒരു സോഴ്സിൽ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.

പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയതും കേസിന്‍റെ ഭാഗമായി രേഖാമൂലം ഇൻകം ടാക്സ് തൃശൂർ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനിൽക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇൻകം ടാക്സിന് പുറമേ ഇഡിക്ക് ജൂൺ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോർട്ട് നൽകിയിരുന്നു. കൊടകര കുഴൽപ്പണക്കേസിലെ നിലച്ചുപോയ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തെ ബിജെപി സിപിഎം കൂട്ടുകെട്ടായി കോൺഗ്രസ് ഉയര്‍ത്തികാട്ടുകയാണ്

Related posts

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി; സര്‍ക്കുലര്‍ പുറത്തിറക്കി

കാനഡയിൽ പോകാനുള്ള ഒരുക്കത്തിനിടെ വീട്ടിൽ മോഷണം; ടിക്കറ്റിനുള്ള പണം പോയി, രേഖകൾ കിട്ടിയത് അടുത്ത പറമ്പിൽ നിന്ന്

Aswathi Kottiyoor

മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് വിട്ടുനൽകാത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox