31.7 C
Iritty, IN
May 12, 2024
  • Home
  • Uncategorized
  • എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരന് ദാരുണാന്ത്യം
Uncategorized

എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. അയിലക്കാട് സ്വദേശി അഹമ്മദ് (55)ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

കൊട്ടാരക്കര പത്തടിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി 21 വയസുള്ള ദേവനാഥ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വെങ്കലം ഭാഗം സ്വദേശി അനന്ദുവിനെ ഗുരുതര പരിക്കോടെ തിരുവന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല പത്തടിയിൽ ഇന്നല രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

Aswathi Kottiyoor

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

ബിജു രമേശിനെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തടഞ്ഞുവെച്ചു; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം

Aswathi Kottiyoor
WordPress Image Lightbox