27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പത്തനംതിട്ട തിരുവല്ലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി തന്നെ, ഭോപ്പാലിലെ പരിശോധനയിൽ സ്ഥിരീകരണമായി
Uncategorized

പത്തനംതിട്ട തിരുവല്ലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി തന്നെ, ഭോപ്പാലിലെ പരിശോധനയിൽ സ്ഥിരീകരണമായി

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലേക്കാണ് സാംപിളുകൾ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും

Related posts

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

Aswathi Kottiyoor

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ, ഉറ്റു നോക്കി രാജ്യം

Aswathi Kottiyoor

വാക്‌സിൻ നൽകിയതിന് പിന്നാലെ മൂന്ന് വയസുകാരൻ മരിച്ചു; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox