24.2 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
Uncategorized

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തലശ്ശേരി പുന്നോൽ കെ.പി. ദിൽഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 88 മില്ലിഗ്രാം മെത്താഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചു. സംഭവത്തിൽ എൻ.ഡി.പി.എസ്. വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.കെ. ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ്, എം. കലേഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വംനൽകിയത്.

Related posts

‘സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു’; വീണാ ജോർജ്

Aswathi Kottiyoor

മണിപ്പുർ: വീണ്ടും അക്രമം; കാൽ വെട്ടിയ നിലയിൽ 3 മൃതദേഹങ്ങൾ

Aswathi Kottiyoor

മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox