28.1 C
Iritty, IN
May 7, 2024
  • Home
  • Uncategorized
  • യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ
Uncategorized

യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായ ശ്യാം ചന്ദ്രന്‍. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിന് കുത്തേറ്റത്.

നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയായ ശ്യാം മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയത്. അതേസമയം തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

Related posts

തിരുവല്ലയില്‍ ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Aswathi Kottiyoor

പി.എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

Aswathi Kottiyoor

ഇറച്ചി വെട്ടും, പച്ചക്കറി വിൽപ്പനയും; ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

Aswathi Kottiyoor
WordPress Image Lightbox