• Home
  • Uncategorized
  • തിരുവല്ലയില്‍ ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
Uncategorized

തിരുവല്ലയില്‍ ബുള്ളറ്റ് മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലില്‍ ഇടിച്ചുണ്ടായഅപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ( 25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് ( 24 ) എന്നിവരാണ് മരിച്ചത്.
മഞ്ഞാടി പുതുപ്പറമ്പില്‍ അരുണ്‍ (25)നാണ് ഗുരുതര പരുക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 3:00 മണിയോടെയായിരുന്നു അപകടം.താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു/ പരുക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

Aswathi Kottiyoor

രാഹുല്‍ ഗാന്ധി വയനാട്ടിൽ എത്തി, കൂടെ പ്രിയങ്കയും; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Aswathi Kottiyoor

യുപിയിൽ ആൺകുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു; സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചു

Aswathi Kottiyoor
WordPress Image Lightbox