27.5 C
Iritty, IN
May 6, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Uncategorized

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.

കിങ് അബ്ദുൽ അസീസ് റോഡിലുള്ള അൽവത്തൻ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. മകൻ റാഷിദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുന്നു. പിതാവ്: മുഹമ്മദ്‌, ഭാര്യ: റൈഹാനത്ത്, മക്കൾ: റിസ്‌വാനത്ത്, റാഹില, മരുമക്കൾ, ഹസ്സൈനാർ, റിയാസ്, ഹുസ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും രംഗത്തുണ്ട്.

Related posts

നായിക്കാലി റോഡ് പുനർ നിർമാണം പുരോഗമിക്കുന്നു

Aswathi Kottiyoor

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ജീപ്പ് ബസില്‍ ഇടിച്ചുകയറി; രണ്ട് മരണം

Aswathi Kottiyoor

ചിരിയുടെ ഗോഡ്ഫാദറിന് വിട: അന്തിമോപചാരം അർപ്പിക്കാനെത്തുന്നത് നിരവധിപേർ, കബറടക്കം വൈകിട്ട്

Aswathi Kottiyoor
WordPress Image Lightbox