25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ
Uncategorized

ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കൾ മോർച്ചറിയിൽ അതിക്രമിച്ചു കയറി. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ടു പേരെയും പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം കാണിച്ചു നൽകാറില്ല. മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്.

Related posts

‘പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും’; ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചിലത് പറയാനുണ്ടെന്ന് കെ മുരളീധരൻ

Aswathi Kottiyoor

നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പർക്ക പട്ടികയിൽ 371 ആളുകള്‍

Aswathi Kottiyoor

വേനലിൽ ആശ്വാസമാവാൻ വേനൽ മഴയെത്തുന്നു; ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox