23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
Uncategorized

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളാ തീരത്ത് വീണ്ടും ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പ് ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരള തീരത്ത് കടല്‍ക്ഷേഭവും കാറ്റുമെല്ലാം തുടരുന്ന നിലയാണുള്ളത്. ഇതെല്ലാം കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായിത്തന്നെയാണ് സംഭവിക്കുന്നത്.

സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല.

Related posts

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

Aswathi Kottiyoor

4 കോടി കുടിശ്ശിക; പകുതി തുക നല്‍കി പ്രശ്നം പരിഹരിച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റെന്റ് എത്തി

Aswathi Kottiyoor

ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

Aswathi Kottiyoor
WordPress Image Lightbox