23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • എടൂരിൽ കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ആളെന്ന് സംശയം
Uncategorized

എടൂരിൽ കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ആളെന്ന് സംശയം

ഇരിട്ടി: മാടത്തിൽ – എടൂർ റോഡിൽ എടൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ അൽഫോൻസ് ഭവൻ ആശ്രമത്തിന്റെ നിത്യ സഹായ മാതാവിന്റെ കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തിയത് പഴയ സാധങ്ങൾ ശേഖരിക്കാൻ എത്തിയ മാനസിക വിഭ്രാന്തിയുളള ആളാണെന്ന നിഗമനത്തിൽ പോലീസ്. കുരിശുപള്ളിക്ക് സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയകരമായ സാഹചര്യത്തിൽ പഴയ സാധങ്ങൾ ശേഖരിക്കുന്ന വ്യക്തി ഇതുവഴി നടന്നുപോകുന്നതായി കാണുന്നത്. പാന്റും ഷർട്ടും ധരിച്ച വ്യക്തി തോളിൽ വലിയ പ്ലാസ്റ്റിക് ചാക്കും തൂക്കി കടക്ക് മുന്നിലൂടെ കടന്നുപോവുകയും അല്പസമയത്തിന് ശേഷം കുരിശുപള്ളിക്ക് സമീപത്തുനിന്നും ശബ്ദം കേൾക്കുന്നതും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . ഞായറഴ്ച വൈകുന്നേരം മൂന്ന് മണിയോടയാണ് സംഭവം .സമീപത്തെ വീട്ടുകാരും വഴിയിൽ നിന്നും ശബ്ദം കേട്ടതായും സ്ഥിരീകരിച്ചിരുന്നു. കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തുന്നതിന് മുൻമ്പ് ഇയാൾ സമീപത്തെ കടയിൽ നിന്നും മുട്ടചോദിച്ചിരുന്നു. മുട്ടയില്ലെന്ന് കടയുടമ പറഞ്ഞപ്പോൾ കൈയിൽ കരുതിയ കല്ലുകൊണ്ട് എറിയാനും ശ്രമം ഉണ്ടായി. ഈ സമയം കടയുടമ മുട്ട നൽകിയപ്പോൾ ഇയാൾ അവിടെനിന്നും പോവുകയായിരുന്നുവെന്നും പോലീസിന് മൊഴി ലഭിച്ചിരുന്നു.
ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു തകർത്ത രീതിയിൽ ആശ്രമ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. അൽഫോൻസ് പവൻ സുപ്പീരിയർ ഫാ.റോയി കണ്ടത്തിൽപറമ്പിൽ അറിയിച്ചതിനെ തുടർന്ന് രാത്രി എട്ടു മണിയോടെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ അടക്കമുള്ള ഉന്നത പോലീസ് സംഘം പരിശോധന നടത്തി. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, അൽഫോൻസ് ഭവൻ വൈദികരായ ഫാ. ചാക്കോ, ഫാ. ജോസ്, ഫാ. ജിനേഷ്, പായം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. വിനോദ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. ഇരിട്ടി സി ഐ പി. കെ. ജിജേഷ്, എ എസ് ഐ കെ. സന്തോഷ് ഉൾപ്പെടെയുള്ള സംഘം സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സംശയകരമായ സാഹര്യത്തിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്ന വ്യക്തി കടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കുരിശുപള്ളിക്ക് അടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം ഇതുവഴി കടന്നു പോയ വ്യക്തിയെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തും

Related posts

അപകടത്തിനു തൊട്ടുമുൻപ് സ്റ്റേഷനിലെ റിലേ റൂമിൽ സംഭവിച്ചതെന്ത്?; ആ ‘ബാഹ്യ ഇടപെടൽ’ ആരുടേത്?

Aswathi Kottiyoor

ദേശീയപാതയിൽ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, 2 യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തെറ്റ് ആര് ചെയ്താലും തെറ്റാണ്;വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ..

Aswathi Kottiyoor
WordPress Image Lightbox