• Home
  • Uncategorized
  • വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിജയകരമായി അഞ്ചാം വർഷവും അക്ഷരമുറ്റം പദ്ധതി
Uncategorized

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിജയകരമായി അഞ്ചാം വർഷവും അക്ഷരമുറ്റം പദ്ധതി

മട്ടന്നൂർ : വിജയകരമായി അഞ്ചാം വർഷത്തിലേക്ക് കടന്ന വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരമുറ്റം പദ്ധതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത അനുഭവമായി മാറി. വീടുകൾ കേന്ദ്രീകരിച്ചാണ് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരമുറ്റം പദ്ധതി നടപ്പിലാക്കി വരുന്നത്. വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പഠന പ്രവർത്തനങ്ങൾ നൽകുന്ന പരിപാടി അവധി ദിവസങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എത്തുന്ന പെരിയത്തിൽ, ഏളന്നൂർ, കൊട്ടാരം, പറയനാട്, പെരുവാട് , ചാവശ്ശേരി പറമ്പ് എന്നീ സ്ഥലങ്ങളിലാണ് നടപ്പിലാക്കിയത്. പെരിയത്തിൽ നടന്ന പരിപാടി ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി സി രമാദേവി , അൻവർ പെരിയത്തിൽ, സി എം രതീഷ് ,കെ കെ ഉസ്മാൻ , മുഹമ്മദ് സലിം, ഡി അജ്മൽ , ഒ പി അതുല്യ,എം കെ സീനത്ത്,,
കെ ഷൈമ,കെ റസിയ, കെ സംഗീത , എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വിദ്യാലയത്തിൽ 2019 ൽ ആവിശ്കരിച്ച് നടപ്പിൽ വരുത്തിയ പദ്ധതിയാണ് അക്ഷരമുറ്റം. ഇതിനായി തെരെഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലായാണ് പദ്ധതി തുടർന്ന് വരുന്നത്. വിദ്യാർത്ഥികളെ അവരുടെ മികവിനനുസരിച്ച് ഗ്രൂപ്പുകളാക്കി തിരിച്ച് കൂടുതൽ മികച്ച പഠന പ്രവർത്തനങ്ങൾ നൽകുക എന്നതാണ് ഇതിന്റ ലക്ഷ്യം. അവധി ദിവസങ്ങളിൽ വീടുകൾ കേന്ദ്രികരിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

Related posts

കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

പറ്റിപ്പോയി, ക്ഷമിക്കണം..! മാരുതിയുടെ ഈ ജനപ്രിയ മോഡലുകൾക്ക് തകരാർ, ഇക്കൂട്ടത്തിൽ നിങ്ങളുടെ കാർ ഉണ്ടോ?

Aswathi Kottiyoor

സഹപാഠിക്ക് ഒരു വീട്

Aswathi Kottiyoor
WordPress Image Lightbox