23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കാസർകോട് എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന 50 ലക്ഷം മോഷ്ടിച്ചു
Uncategorized

കാസർകോട് എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന 50 ലക്ഷം മോഷ്ടിച്ചു

കാസർകോട് ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വാനിന്റെ ഗ്ലാസ് പൊട്ടിച്ച് ഒരു പെട്ടി നോട്ടുകെട്ട് മോഷ്ടിച്ചു. 50 ലക്ഷം രൂപയുടെ ഒരു ബോക്‌സാണ് മോഷ്ടിച്ചത്. ബുധനാഴ്ച പകൽ രണ്ടോടെ ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനിൽ നോട്ടുനിറയ്ക്കുന്നതിനിടെയാണ് സംഭവം.
ബാങ്ക് ജീവനക്കാർ നോട്ടു ബോക്‌സുകളുമായി എത്തിയ വാൻ എടിഎമ്മിന്റെ മുന്നിൽ നിർത്തിയിട്ട ശേഷം എടിഎം കൗണ്ടറിൽ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടെയാണ് സംഭവമെന്ന് പറയുന്നു. കൗണ്ടർ നിറയ്ക്കാൻ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ ചില്ല് തകർത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്ടിച്ച വിവരം ശ്രദ്ധയിൽപെട്ടത്.
സെക്യൂവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സുരക്ഷയില്ലാതെയാണ് പണവുമായി വാൻ എത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related posts

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് ഞെട്ടി, അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ !

Aswathi Kottiyoor

കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക്,നൂറിലധികം പരാതി; ഇടുക്കിയിൽ 2 റിസോർട്ടുകൾക്കെതിരെ കേസെടുത്തു

തെരഞ്ഞെടുപ്പ് ചൂടിനിടെ, തൃശൂരിൽ മറ്റൊരു നിർണായക രാഷ്ട്രീയ നീക്കമോ? കോർപ്പറേഷൻ പിടിക്കാൻ കരുക്കൾ നീക്കി യുഡിഎഫ്

Aswathi Kottiyoor
WordPress Image Lightbox