27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 200 കോടി അനുവദിച്ചു; സപ്ലൈകോയിലെ പ്രതിസന്ധി നീങ്ങുന്നു
Uncategorized

200 കോടി അനുവദിച്ചു; സപ്ലൈകോയിലെ പ്രതിസന്ധി നീങ്ങുന്നു

തിരുവനന്തപുരം:സപ്ലൈകോയിലെ പ്രതിസന്ധി നീങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 200 കോടി അനുവദിച്ച് സർക്കാർ ഉത്തരവിട്ടതോടെയാണ് സപ്ലൈകോയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴിയൊരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജ നീക്കം നടത്തുകയാണ് സർക്കാർ. വിപണി ഇടപെടൽ നടപ്പാക്കിയതിന്റെ ഭാഗമായ പ്രതിസന്ധി പരിഹരിക്കാനാണ് തുക നൽകുന്നത്. തുക വകമാറ്റി ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ സബ്സിഡി സാധനങ്ങൾ ഔട്ട്ലെറ്റുകളിൽ എത്തിത്തുടങ്ങി. അരി, മുളക്, കടല, ഉഴുന്ന്, ചെറുപയർ, വെളിച്ചെണ്ണ എന്നിവയാണ് എത്തിയത്. ബാക്കി ഏഴു ഇനം സാധനങ്ങൾക്ക് ടെണ്ടർ നൽകിയിട്ടുമുണ്ട്. കരാറുകാർക്ക് തുക നൽകാമെന്ന സർക്കാർ ഉറപ്പിന്മേലാണ് സാധനങ്ങൾ എത്തിയത്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഔട്ട്ലെറ്റിൽ എത്തുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. അരി, പയർ, പഞ്ചസാര, ധാന്യങ്ങൾ, മുളക്, മല്ലി എന്നിവയ്ക്കായി പ്രസിദ്ധീകരിച്ച ടെണ്ടർ നോട്ടീസ് ഫെബ്രുവരിയിൽ സപ്ലൈകോ പിൻവലിച്ചിരുന്നു. കരാറുകാരുടെ ബഹിഷ്‌കരണമായിരുന്നു നടപടിക്ക് കാരണം. ഫെബ്രുവരി 13നാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. 20 വരെ ഇ-ടെണ്ടറിൽ പങ്കെടുക്കാമെന്നായിരുന്നു നോട്ടീസ്. 250 കോടിയെങ്കിലും ലഭിക്കാതെ ലേലത്തിൽ പങ്കെടുക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്.

Related posts

13 വർഷം കഴിഞ്ഞത് മറ്റൊരു പേരിൽ, സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ

Aswathi Kottiyoor

ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ധനിക ദമ്പതികൾ, സന്യാസം സ്വീകരിക്കുന്നതിന് മുമ്പുള്ള ഘോഷയാത്ര വൈറൽ

Aswathi Kottiyoor

ബോബി ചെമ്മണ്ണൂരിന്റെ സിനിമാ പ്രഖ്യാപനം, അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും, ലാഭം ചാരിറ്റിക്ക്

Aswathi Kottiyoor
WordPress Image Lightbox