23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ജയിലിലിരുന്ന് ഭരണനിര്‍വഹണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍; ജലക്ഷാമവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കി
Uncategorized

ജയിലിലിരുന്ന് ഭരണനിര്‍വഹണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍; ജലക്ഷാമവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറക്കി.

ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിന്റെ രൂപത്തിലാണ് ജയിലില്‍ നിന്ന് കെജ്രിവാള്‍ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ ഡല്‍ഹി മന്ത്രി അതിഷിയെ കെജ്രിവാള്‍ ചുമതലപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവയ്ക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് കെജ്രിവാള്‍ ഇതിലൂടെ നല്‍കുന്നത്. കെജ്രിവാള്‍ ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. അതേസമയം അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തിവരുന്നത്.

Related posts

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Aswathi Kottiyoor

വിമർശനം കടുത്തു, സുനിൽ ശർമയെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കി കോൺ​ഗ്രസ്

Aswathi Kottiyoor

‘പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം, പ്രതി കുറ്റം സമ്മതിച്ചു’; കോഴിക്കോട് റൂറൽ എസ്പി

Aswathi Kottiyoor
WordPress Image Lightbox