25.5 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്
Uncategorized

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്

കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായരാണ് ബിജെപിയില്‍ ചേരുന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.

പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേർന്നിരുന്നു.

Related posts

ദുലീപ് ട്രോഫി ടീമുകളില്‍ വ്യാപകമാറ്റം! ശുഭ്മാന്‍ ഗില്ലിന് പകരം പുതിയ ക്യാപ്റ്റന്‍, സഞ്ജു സാംസണെ നിലര്‍ത്തി

Aswathi Kottiyoor

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Aswathi Kottiyoor

ജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാത്ത ജീവനക്കാരോട് സർക്കാർ ദാക്ഷിണ്യം കാണിക്കില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox