29 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • നിശ്ചല ദൃശ്യത്തിന് മുമ്പിൽ രാംലല്ല; റിപ്പബ്ലിക് ദിന പരേഡിൽ വ്യത്യസ്തമാകാൻ ഉത്തർ പ്രദേശിന്റെ ടാബ്ലോ
Uncategorized

നിശ്ചല ദൃശ്യത്തിന് മുമ്പിൽ രാംലല്ല; റിപ്പബ്ലിക് ദിന പരേഡിൽ വ്യത്യസ്തമാകാൻ ഉത്തർ പ്രദേശിന്റെ ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും. ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെവേകൾ എന്നിവയും ടാബ്ലോയുടെ ഭാഗമായിരിക്കും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുക.

മൂന്നാം തവണയാണ് രാമക്ഷേത്രം ഉത്തർപ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം. ഇന്ദിരാഗാന്ധി നാഷണൽ നാഷണൽ സെന്റർ ഫോർ ദ ആർട്‌സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ശുപാർശ ചെയ്ത പ്രശസ്ത കലാകാരന്മാർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത്.രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു 2021-ലെ നിശ്ചല ദൃശ്യത്തിന്റെ വിഷയം. അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം.

Related posts

എ.ഐ കാമറയിൽ കുടുങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശം ആര് അയക്കും? എം.വി.ഡിയും കെൽട്രോണും തമ്മിൽ തർക്കം

Aswathi Kottiyoor

കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

Aswathi Kottiyoor

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ ; സംഭവം മംഗളൂരുവിൽ

WordPress Image Lightbox