27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ ; സംഭവം മംഗളൂരുവിൽ
Uncategorized

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ ; സംഭവം മംഗളൂരുവിൽ

കാസര്‍കോട്:കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു.മയക്കുമരുന്ന് കേസില്‍ മംഗളൂരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടക കൊണാജെ പൊലീസ് ഡിസംബര്‍ 26 നാണ് മയക്കുമരുന്ന് കേസില്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്.

Related posts

എടത്തൊട്ടി ഡീപോൾ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ 2023 -24 വർഷത്തെ യൂണിയൻ ഡേയും ഫൈൻ ആർട്സ് ഡേയും

Aswathi Kottiyoor

പ്രോസിക്യൂട്ടർമാരെല്ലാം ഉപേക്ഷിച്ചു, രഞ്ജിത്ത് വധക്കേസിൽ ശിക്ഷാവിധി വരാനിരിക്കെ എങ്ങുമെത്താതെ ഷാന്‍ വധക്കേസ്

Aswathi Kottiyoor

പോരായ്മകളുണ്ടെന്ന് റിപ്പോർട്ട്; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox