27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • യു എം സി യുടെ ഒന്നാം വാർഷികാഘോഷവും, കുടുംബ സംഗമവും. ഓപ്പൺ ന്യൂസ് 24 ൻ്റെ കോമഡി ഷോയും അവാർഡ് നൈറ്റും
Uncategorized

യു എം സി യുടെ ഒന്നാം വാർഷികാഘോഷവും, കുടുംബ സംഗമവും. ഓപ്പൺ ന്യൂസ് 24 ൻ്റെ കോമഡി ഷോയും അവാർഡ് നൈറ്റും

ഒരു വർഷമായി കേളകത്ത് പ്രവർത്തിച്ചുവരുന്ന യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ ഒന്നാം വാർഷികാഘോഷവും അവാർഡ് നൈറ്റും കുടുംബ സംഗമവും. 2023 ഡിസംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ കേളകം ബെന്നി കോംപ്ലക്സിൽ വച്ച് നടക്കുന്ന പരിപാടി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും, യു എം സി ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ കെ എം ബഷീർ യൂണിറ്റ് ക്ഷേമനിധി ഉദ്ഘാടനവും നിർവഹിക്കും. കൂടാതെ സ്നേഹാദരം ഏറ്റുവാങ്ങലും, പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും സർട്ടിഫിക്കറ്റ് വിതരണവും യു എം സി സംസ്ഥാന ജനറൽ സെക്രട്ടറി സി ടി എഫ് സെബാസ്റ്റ്യൻ നിർവഹിക്കും. കാര്യപരിപാടികൾക്ക് ശേഷം അമൃത സൂപ്പർ ഡ്യൂപ്പ് വിന്നേഴ്സ് ജയപ്രകാശ് നെടുമങ്ങാട്, സജി കൃഷ്ണ,ജ്യോതിഷ് മട്ടന്നൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ അണിനിരക്കുന്ന മെഗാ കോമഡി ഷോ ഉണ്ടായിരിക്കുന്നതാണ്.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സുനിതാ രാജു,SHO കേളകം പോലീസ് സ്റ്റേഷൻ ശ്രീമതി ജാൻസി മാത്യു, യു എം സി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ടി പി ഷാജി, കേളകം ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി കെ മോഹനൻ മാഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുന്നതാണ്.

Related posts

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

നിറയെ യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഈരിത്തെറിച്ചു, എമർജെൻസി ലാൻഡിംഗ്

Aswathi Kottiyoor

ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

Aswathi Kottiyoor
WordPress Image Lightbox