• Home
  • Uncategorized
  • യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി
Uncategorized

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി


ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി മുന്‍സിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിലായി കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നുവരുന്ന യു പി സിനാന്‍ മെമ്മോറിയല്‍ കുടിവെള്ള വിതരണത്തിന് പെരിയത്തിലില്‍ തുടക്കമായി.മര്‍ഹൂം സിനാന്‍ ന്റെ ഓര്‍മ്മ ദിനമായ മാര്‍ച്ച് 28 ന് രാവിലെ മുതലാണ് വിതരണം ആരംഭിച്ചത്.മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുസ്ലിം ലീഗ് ശാഖ ജന. സെക്രട്ടറി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ്, ജിസിസി കെഎംസിസി പെരിയത്തില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കുടിവെള്ള വിതരണത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നജ്മുന്നിസ, മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം, ശാഖാ ജിസിസി കെ എം സിസി ജനറല്‍ സെക്രട്ടറി സവാദ് പെരിയത്തില്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി വി. ഹാരിസ്, മുആദ് ഫൈസി, ജാബിര്‍ ,മുഹമ്മദ് പി അജ്‌നാസ് പിഎം, എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –

Aswathi Kottiyoor

സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് ഒന്നും രണ്ടുമല്ല, 3500 കിലോ റേഷനരി; മിന്നൽ റെയ്ഡിൽ കുടുങ്ങി.

Aswathi Kottiyoor

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox