23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആർപ്പോ ഇർറോ… ആരവം മുഴക്കി തുഴഞ്ഞ് വരവെ ചുണ്ടൻ ഇടിച്ച് കയറിയത് ബോട്ടിലേക്ക്; ചുണ്ട് ഒടിഞ്ഞു, ഡ്രൈവർ അറസ്റ്റിൽ
Uncategorized

ആർപ്പോ ഇർറോ… ആരവം മുഴക്കി തുഴഞ്ഞ് വരവെ ചുണ്ടൻ ഇടിച്ച് കയറിയത് ബോട്ടിലേക്ക്; ചുണ്ട് ഒടിഞ്ഞു, ഡ്രൈവർ അറസ്റ്റിൽ

മാന്നാർ: വള്ളംകളിക്കിടയിൽ ബോട്ട് ചുണ്ടൻ വള്ളത്തിലേക്ക് ഇടിച്ച് കയറി. ബോട്ടിന്‍റെ പിൻഭാഗത്ത് ചുണ്ടൻ വള്ളത്തിന്‍റെ ചുണ്ട് ഉൾപ്പടെ കുറെ ഭാഗം കയറിയിറങ്ങി. വള്ളത്തിനും ബോട്ടിനും സാരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു തുഴച്ചിൽ കാരന് പരിക്കേൽക്കുകയും ചെയ്തു. ചാമ്പ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിയുടെ ഫൈനലിന് ശേഷം ആഹ്ളാദത്തോടെ വിജയികളായ വീയപുരം ചുണ്ടൻ തിരികെ സ്റ്റേജിന് സമീപത്തേക്ക് നീങ്ങവേയാണ് അപകടം സംഭവിച്ചത്.

എതിരേ വന്ന ബോട്ടിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം . ഫിനിഷിങ് പോയിന്റിൽ നിന്ന് തിരികെ വേഗത്തിൽ തുഴഞ്ഞെത്തവെ എതിരെ നിന്നും ബോട്ട് പെട്ടെന്ന് കടന്നു വരികയായിരുന്നു. തുഴച്ചിൽകാരനായ അൻവിന് കാലിനു പരുക്കേറ്റു. മറ്റു തുഴച്ചിൽ കാർ വെള്ളത്തിലേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചുണ്ടൻ വള്ളത്തിന്‍റെ ചുണ്ട് ഉൾപ്പെടെ ഒടിയുകയും ബോട്ടിന്‍റെ പിൻഭാഗം തകരുകയും ചെയ്തു.

അതേസമയം, കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ്, പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടിൽ പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ കാരുമായി സംഘർഷം ഉണ്ടായത്.

Related posts

വ്യവസായ പാർക്കിലും മദ്യം; ലൈസൻസ് അനുവദിക്കുന്നതിനു സർക്കാർ അംഗീകാരം നൽകി

Aswathi Kottiyoor

‘മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്’: സുരേഷ് ഗോപി

Aswathi Kottiyoor

താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox