25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ താലൂക്കാസ്പത്രിയിൽ ഇനി മുതൽ സ്‌കാനിംഗ് സേവനവും –
Uncategorized

പേരാവൂർ താലൂക്കാസ്പത്രിയിൽ ഇനി മുതൽ സ്‌കാനിംഗ് സേവനവും –

പേരാവൂർ: താലൂക്കാസ്പത്രിയിൽ ഇന്ന് മുതൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങ് സേവനം തുടങ്ങി.ആഴ്ചയിൽ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് സ്‌കാനിങ്ങ് ലഭ്യാവുക.തുടക്കത്തിൽ താലൂക്കാസ്പത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് മാത്രമാണ് സേവനം .

സ്‌കാനിങ്ങ് സെന്റർ നവീകരിച്ച ശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.സി.ടി,എം.ആർ.ഐ ഒഴികെയുള്ള സ്‌കാനിങ്ങ് സേവനമാണ് തുടക്കത്തിലുണ്ടാവുക.

സ്‌കാനിങ്ങ് മെഷിനീന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, ജൂബിലി ചാക്കോ,വി.ഗീത, എ.ടി.കെ.മുഹമ്മദ്, റജീന സിറാജ്,റേഡിയോളജിസ്റ്റ് ഡോ.പി.ഹരീഷ്,കെ.മോഹനൻ,ആസ്പത്രി സൂപ്രണ്ട് എച്ച്.അശ്വിൻ എന്നിവർ സംസാരിച്ചു.

Related posts

ലോക സ്‌ട്രോക്ക് ദിനം: എന്താണ് സ്ട്രോക്ക്, ലക്ഷണങ്ങള്‍, പുതിയ ചികിത്സകള്‍;

Aswathi Kottiyoor

തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Aswathi Kottiyoor

അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox