23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം
Uncategorized

തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം

പേരാവൂർ:തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ലൈബ്രറി ശാക്തീകരണ യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ അധികൃതർ ഏറ്റുവാങ്ങി.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അസി.മാനേജർ റവ.ഫാ.ജെറിൻപന്തല്ലൂർ പറമ്പിൽ അധ്യക്ഷനായി. സ്കൂൾ പ്രഥമ അധ്യാപകൻ സോജൻ വർഗീസ്,പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ തുടങ്ങിയവർ സംസാരിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഡിവിഷണൽ സെക്രട്ടറി ശ്രീ.രഞ്ജിത്ത് എസ് ഡൊമിനിക്, ശ്രീ ജെസ്ബിൻ, എന്നിവരാണ് പുസ്തക കൈമാറ്റം നടത്തിയത്. സ്കൂൾ ലൈബ്രറി ചുമതയുള്ള അബ്ദുൾ റഷീദ് വി പി, അഭിമോൾ കെ ജോർജ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. പതിമൂവായിരം രൂപയുടെ പുസ്തകങ്ങളാണ് ബാങ്ക് അധികൃതർ സ്കൂളിന് നൽകിയത്.

Related posts

കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

Aswathi Kottiyoor

ട്രാന്‍സ്ഫോമറിന് പിന്നിലൊളിച്ച് കാട്ടുകൊമ്പൻ, വയനാട്ടില്‍ ജോലിക്ക് പോയ 58കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox