മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 27 കുപ്പി വിദേശ മദ്യം KL 58 AC 2951 നമ്പർ TVS Jupiter സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നതിന് കുഴിക്കൽ സ്വദേശി നിധീഷ് നിവാസിൽ വിജയൻ മകൻ എം.എൻ.കെ ധനേഷ് (33) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ഉത്തമൻ ,സി.ഇ ഒ മാരായ വി എൻ സതീഷ്, എം.പി. ഹാരിസ്, കെ.രാഗിൽ ,വനിത സി.ഇ.ഒ ധന്യ എ എന്നിവരും ഉണ്ടായിരുന്നു.