• Home
  • kannur
  • മാഹിപള്ളി തിരുനാൾ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം
kannur

മാഹിപള്ളി തിരുനാൾ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

മാ​ഹി സെ​ന്റ് തെ​രേ​സ തീ​ർ​ഥാ​ട​ന കേ​ന്ദ്രം തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന്റെ ജാ​ഗ​ര ദി​ന​ങ്ങ​ളാ​യ 14, 15 ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പു​തു​ച്ചേ​രി പൊ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​മി​ത്തേ​രി റോ​ഡ് ക​വ​ല മു​ത​ൽ ആ​ശു​പ​ത്രി ക​വ​ല വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

14ന് ​മാ​ഹി ടൗ​ണി​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചി​ടും. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ഹി പൊ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ശ​ങ്ക​ർ വെ​ള്ളാ​ട്ട്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ഷ​ൺ​മു​ഖം എ​ന്നി​വ​ർ അ​റി​യി​ച്ചു

ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ്, ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ​നി​ന്ന് ഇ​ട​തു വ​ശ​ത്തു​ള്ള മു​ണ്ടോ​ക്ക് ബു​ൽ​വാ​ർ​ഡ് റോ​ഡി​ലൂ​ടെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി അ​ഴി​യൂ​ർ ചു​ങ്ക​ത്ത് എ​ത്തു​ന്ന വി​ധ​ത്തി​ൽ പോ​ക​ണം.

വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ശു​പത്രി ക​വ​ല​യി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് മൈ​താ​നം റോ​ഡി​ലൂ​ടെ ടാ​ഗോ​ർ പാ​ർ​ക്ക്, മാ​ഹി പാ​ലം വ​ഴി പോ​ക​ണം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ഐ.​മാ​രാ​യ സി.​വി. റെ​നി​ൽ​കു​മാ​ർ, പി. ​പ്ര​ദീ​പ​ൻ, കെ.​സി. അ​ജ​യ​കു​മാ​ർ, പി.​പി. ജ​യ​രാ​ജ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. മോ​ഹ​ൻ​ദാ​സ്, ആ​ർ. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
റോ​ഡ​രി​കി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് വേ​ണ്ട
ന​ഗ​ര​ത്തി​ൽ റോ​ഡ​രി​കി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. മാ​ഹി മൈ​താ​ന​ത്ത് (കോ​ള​ജ് ഗ്രൗ​ണ്ട്) ന​ഗ​ര​സ​ഭ പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കി പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഞ്ച​ക്ക​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ടാ​ഗോ​ർ പാ​ർ​ക്കി​ന് തെ​ക്ക് വ​ശം (ഗ​വ. ഗ​സ്റ്റ്
ഹൗ​സി​നാ​യി നീ​ക്കി​വെ​ച്ച സ്ഥ​ലം) എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പോ​ക്ക​റ്റ​ടി ത​ട​യാ​ൻ പ്ര​ത്യേ​ക ക്രൈം ​സ്ക്വാ​ഡ്
പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് തി​രു​നാ​ൾ ഡ്യൂ​ട്ടി​ക്കാ​യി കു​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു. പോ​ക്ക​റ്റ​ടി, മോ​ഷ​ണം, ചൂ​താ​ട്ടം എ​ന്നി​വ ത​ട​യാ​ൻ പ്ര​ത്യേ​ക ക്രൈം ​സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ഹി​യി​ലെ മു​ഴു​വ​ൻ പൊ​ലീ​സ്‌ സ്റ്റേ​ഷ​നു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മാ​യി 10 സി.​സി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ന​ക​ത്ത് മൊ​ബൈ​ൽ ഫോ​ൺ, ക​ട​ലാ​സ് പൊ​തി​ക​ൾ, ബാ​ഗ് മ​റ്റ് സാ​മ​ഗ്രി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് പ്ര​ത്യേ​ക വാ​ച്ച് ട​വ​റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ഹി​യി​ൽ പൊ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ കേ​ര​ള പൊ​ലീ​സ് ബോം​ബ് സ്വ​കാ​ഡ് സേ​വ​നം ല​ഭ്യ​മാ​ക്കും.

Related posts

കണ്ണൂര്‍ ജില്ല എ വിഭാഗത്തില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ്

Aswathi Kottiyoor

ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും……..

Aswathi Kottiyoor

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox