• Home
  • kannur
  • സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ
kannur

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ ജി​ല്ല​യി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്. ക​ള​ക്ട​റേ​റ്റി​ലെ വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സു​ൾ​പ്പെ​ടെ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി പ​രാ​തി​പ്പെ​ടാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ക​ള​ക്ട​റേ​റ്റി​ലെ വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ് (8281999064), 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ത്തു​പ​റ​മ്പി​ലെ സ​ഖി വ​ൺ സ്റ്റോ​പ്പ് സെ​ന്‍റ​ർ (7306996066), ത​ല​ശേ​രി ഗ​വ. മ​ഹി​ളാ മ​ന്ദി​രം (04902321511), എ​ൻ​ജി​ഒ​ക​ളാ​യ ത​ളാ​പ്പി​ലെ ഹൃ​ദ​യാ​രാം സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ർ (9447278001), പ​ഴ​യ​ങ്ങാ​ടി ശാ​സ്ത (8075466112), പ​ള്ളി​ക്കു​ന്നി​ലെ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (9497 838063), ചാ​ലോ​ട് പീ​പ്പി​ൾ ആ​ക്ഷ​ൻ ഫോ​ർ ക​മ്യു​ണി​റ്റി എം​പ​വ​ർ​മെ​ൻ​റ് (9946678858), ത​ല​ശേ​രി ടി​എ​സ്എ​സ് (04902 342270), മേ​ലെ ചൊ​വ്വ​യി​ലെ ഐ​ആ​ർ​പി​സി (9061462985) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രാ​തി​ക​ൾ ന​ൽ​കാ​നാ​കു​ക. ‌

സ്ത്രീ​ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും പ​രാ​തി​ക​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നെ സ​മീ​പി​ക്കാം. വീ​ടു​ക​ളി​ലോ തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ലോ പൊ​തു​യി​ട​ങ്ങ​ളി​ലോ സ്ത്രീ​ക​ൾ അ​തി​ക്ര​മം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്. നേ​രി​ട്ടോ ഫോ​ൺ വ​ഴി​യോ ഇ ​മെ​യി​ൽ വ​ഴി​യോ പ​രാ​തി ന​ൽ​കാ മെന്ന് വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി. ​സു​ല​ജ അ​റി​യി​ച്ചു.

Related posts

മീഡിയ വൺ വിലക്കിനെതിരെയുള്ള പോരാട്ടം – ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുന്നതിനുള്ള മുന്നേറ്റം – റസാഖ് പാലേരി

Aswathi Kottiyoor

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Aswathi Kottiyoor

സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന സാധ്യതകള്‍ തേടി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

Aswathi Kottiyoor
WordPress Image Lightbox