26.3 C
Iritty, IN
May 4, 2024
  • Home
  • Kelakam
  • ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘സ്വരലയം 2023’ സ്കൂൾ കലാമേളയ്ക്ക് തിരിതെളിഞ്ഞു
Kelakam

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘സ്വരലയം 2023’ സ്കൂൾ കലാമേളയ്ക്ക് തിരിതെളിഞ്ഞു

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘സ്വരലയം 2023’ സ്കൂൾ കലാമേളയ്ക്ക് സെപ്റ്റമ്പർ 29 വെള്ളിയാഴ്ച തിരിതെളിഞ്ഞു. ഹെഡ്മാസ്റ്റർ ബാബു ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ. വൈസ് പ്രസിഡന്റ് ജെറിഷ് ദേവസ്യ അധ്യക്ഷനായിരുന്നു. അധ്യാപകനും ഗായകനുമായ ഷജോദ് മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എം.പി.റ്റി.എ വൈസ് പ്രീഡിഡന്റ നിത്യ , സീനിയർ അസിസ്റ്റന്റ് വിജയശ്രീ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷാജി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ അധ്യാപിക ജയ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കുന്ന കുട്ടികളുടെ വർണശബളമായ പരിപാടികൾ സ്കൂളിൽ ഒരുക്കിയ രണ്ട് വേദികളിലായി ആരംഭിച്ചു. നാളെ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സമാപന സമ്മേളനം നടക്കും.

Related posts

സപ്തദിന ക്യാമ്പ് സമാപിച്ചു.

Aswathi Kottiyoor

മരിയ ഭവൻ സന്ദർശിച്ചു.

Aswathi Kottiyoor

മലയോരത്ത് ചെങ്കണ്ണ് രോഗം പെരുകുന്നു

Aswathi Kottiyoor
WordPress Image Lightbox